Sunday, 29 January 2017

Nineth Week Report

പ്രധാനപ്പെട്ട ആഴ്ചകളിൽ ഒന്നായിരുന്നു ഈ ആഴ്ച.23 മുതൽ 27 വരെയായിരുന്നു. 25 ന് സ്കൂളിൽ ഒരു അസംബ്ലി സംഘടിപ്പിച്ചു.സംസ്ഥാനകലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെയും ജില്ലാ കായികോത്സവത്തിൽ സമ്മാനാർഹരായ കുട്ടികളെയും അഭിനന്ദിക്കുക എന്നതായിരുന്നു അസംബ്ലിയുടെ ലക്ഷ്യം.ഉച്ചയ്ക്ക് റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് ഒരു ക്വിസ് മത്സരം നടത്തി.
                     26 ന് റിപ്പബ്ളിക് ദിന പരിപാടികൾ സംഘടിപ്പിച്ചു. പതാക ഉയർത്തലും ദേശഭക്തി ഗാനാലാപവും ആശംസകളർപ്പിക്കലും ഉൾപ്പെടുത്തിയിരുന്നു. കുറച്ചു കുട്ടികളേ വന്നിരുന്നുള്ളൂ. കുട്ടികൾക്ക് മധുരം നൽകിയ ശേഷമാണ് സ്കൂൾ വിട്ടത്.
                 27 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തുകയുണ്ടായി. തുടർന്ന് സർഗോത്സവം പരിപാടി സംഘടിപ്പിച്ചു.കായിക - കലോത്സവങ്ങളിലും ഗണിതോത്സവത്തിലും മികവ് കാട്ടിയ കുട്ടികൾക്ക് സമ്മാനം നൽകുന്ന പരിപാടിയായിരുന്നു ഇത്.

REPUBLIC DAY PROGRAMME
Programmes on 25

No comments:

Post a Comment